spot_imgspot_imgspot_img

സർക്കാരിന്റെ നാലാം വാർഷികം : ദേശീയ സരസ് മേള വഴി കുടുംബശ്രീ സംരംഭകർ നേടിയത് പന്ത്രണ്ട് കോടി

Date:

തിരുവനന്തപുരം: സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ എന്റെ കേരളം പ്രദർശനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സരസ്‌മേളയിൽ 12.09 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ സംരംഭകർ. പതിമൂന്നു ദിവസം നടത്തിയ മേളയിൽ കുടുംബശ്രീ ഉൽപന്ന വിപണനത്തിലൂടെ മാത്രം 11 കോടിയും ഫുഡ് കോർട്ട് വഴി 1,09 കോടി രൂപയും ലഭിച്ചു.

പതിമൂന്ന് ജില്ലകളിൽ സംഘടിപ്പിച്ച ‘എന്റെ കേരളം’ പ്രദർശനത്തിലും കുടുംബശ്രീ സംരംഭകർ പങ്കെടുത്തിരുന്നു. ഉൽപന്ന വിപണനവും ഫുഡ് കോർട്ടു വഴിയും ആകെ 2.70 കോടി രൂപയുടെ വിറ്റുവരവ് വനിതാ സംരംഭകർ സ്വന്തമാക്കി. ഇതുകൂടി ചേർത്ത് എന്റെ കേരളം പ്രദർശനമേളയുടെ ഭാഗമായി പങ്കെടുത്ത് ആകെ 14.8 കോടി രൂപയുടെ വിറ്റുവരവ് സംരംഭകർ സ്വന്തമാക്കി.

കുടുംബശ്രീയുടേതായി 250-ലേറെ ഉൽപന്ന സ്റ്റാളുകളും അമ്പതിലേറെ ഫുഡ്സ്റ്റാളുകളും ദേശീയ സരസ്‌മേളയുടെ ഭാഗമായി. ഇരു വിഭാഗത്തിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരും പങ്കെടുത്തിരുന്നു. കോഴിക്കോട് ഒഴികെ ബാക്കി ജില്ലകളിൽ സംഘടിപ്പിച്ച പരിപാടിയിൽ 276 കുടുംബശ്രീ യൂണിറ്റുകൾ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കേരള പൊലീസിന്റെ അഭിമാനം വനിതാ സേന: ഡിജിപി

സായുധ വനിതാ ബറ്റാലിയന് പുതിയ മുഖച്ഛായ: വികസന-ക്ഷേമ പദ്ധതികൾ ഡി.ജി.പി നാടിന്...

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്  

കഴക്കൂട്ടത്തെ നടുക്കി കൂട്ടുകാരുടെ വേർപാട്   ​കഴക്കൂട്ടം: കൂട്ടുകാരായ രണ്ട് കൗമാരക്കാരെ ദിവസങ്ങളുടെ വ്യത്യാസത്തിൽ...

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...
Telegram
WhatsApp