spot_imgspot_imgspot_img

തിരുവനന്തപുരം വർക്കല‍യിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അമ്മയുടെ സഹോദരൻ അറസ്റ്റിൽ

Date:

തിരുവനന്തപുരം: വർക്കല‍യിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി. സംഭവത്തിൽ അമ്മയുടെ സഹോദരനെ പോലീസ് പിടികൂടി. ശക്തമായ വയറു വേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്.

കുട്ടിയുടെ അമ്മാവനായ 42 കാരനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയുടെ ഭാര്യ പിണങ്ങിപ്പോയതോടെ സഹോദരിക്കൊപ്പമായിരുന്നു താമസം. ഇതിനിടെ കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചിരുന്നു. സംഭവം പുറത്തറിഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പൊലീസിന് മൊഴി നൽകി.

കുട്ടി സ്കൂൾ കഴിഞ്ഞു വരുന്ന സമയം വീട്ടിൽ ആരും ഉണ്ടാവാറില്ല. ഈ സമയത്താണ് പ്രതി കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ചിരുന്നത്. പരിശോധനയ്ക്കിടെ കുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഡോക്‌ടർമാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് സംഭവം പുറത്തറിയുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp