
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗ്യാസ് ഏജൻസിയിൽ സിലിൻഡർ മോഷണം. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കരമന സ്വദേശി കാർത്തിക് (30) ആണ് അറസ്റ്റിലായത്.ഡിപിഐ ജങ്ഷനിലുള്ള രജനി ഗ്യാസ് ഏജൻസിയിലായിരുന്നു മോഷണം നടന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. സംഭവം അറിഞ്ഞ ഉടൻ തന്നെ ജീവനക്കാർ പോലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷ്ടിച്ച സിലിൻഡറുകൾ മറിച്ചുവിൽക്കുകയായിരുന്നു പ്രതി. മ്യൂസിയം പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.


