spot_imgspot_imgspot_img

കപ്പൽ തീപിടുത്തം; 18 പേരെ രക്ഷപ്പെടുത്തി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

Date:

കോഴിക്കോട്: കൊളംബോയില്‍ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട വാന്‍ ഹായ് 503 എന്ന ചരക്കുകപ്പലില്‍ നിന്നും ജീവന്‍രക്ഷാര്‍ത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തി.ക്യാപ്റ്റൻ അടക്കമുള്ളവർ കപ്പലിൽ തന്നെ തുടരുന്നതായാണ് വിവരം. ഇവർക്ക് പൊള്ളലേറ്റതായിട്ടാണ് വിവരം.

അതെ സമയം നാല് പേരെ കാണാനില്ലെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. സംഭവത്തിൽ ജീവനക്കാരെ രക്ഷപ്പെടുത്താനും അവർക്ക് ചികിത്സ ഉറപ്പാക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. ബേപ്പൂരിലും കൊച്ചിയിലും ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ നിർദേശമുണ്ട്.

കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോയ വാൻഹായ് 503 എന്ന ചരക്കു കപ്പലിന് ആണ് തീപിടിച്ചിരിക്കുന്നത്. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്‌ലാന്‍ഡ്‌ സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽപ്പെട്ടത്.

20 കണ്ടെയ്നറുകൾ കടലിൽ പതിച്ചു. 22 ജീവനക്കാർ കപ്പലിൽ ഉണ്ടെന്നാണ് വിവരം. തീയണയ്ക്കാനായി 4 കോസ്റ്റ് ഗോർഡുകൾ സംഭവ സ്ഥലത്തുണ്ട്. 2005 ൽ നിർമ്മിച്ച ഈ കപ്പൽ നിലവിൽ സിംഗപ്പൂർ പതാകയ്ക്ക് കീഴിലാണ് സഞ്ചരിക്കുന്നത്.

കപ്പലിൽ പല തവണ പൊട്ടിത്തെറിയുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. 20 കണ്ടെയ്‌നർ കടലിൽ വീണു. കപ്പലിൽ കണ്ടെയ്‌നറുകൾ സൂക്ഷിച്ച സ്ഥലത്താണ് അപകടമുണ്ടായത്. . നിലവിൽ കേരളാ തീരത്ത് മുന്നറിയിപ്പില്ല. അതേസമയം കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിൽ വ്യക്തതയില്ല.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp