spot_imgspot_imgspot_img

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്നു. നിലവില്‍ സംസ്ഥാനത്ത് 2223 പേര്‍ക്കാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. രാജ്യത്തെ ആക്ടീവ് കേസുകളിൽ 32 ശതമാനവും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് രോഗികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

87 വയസുള്ള സ്ത്രീ, 78ഉം 69ഉം വയസുള്ള പുരുഷൻമാർ ആണ് മരിച്ചത്. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ചത്. എറണാകുളത്ത് 431 കേസുകള്‍ സ്ഥിരീകരിച്ചു.കോട്ടയത്ത് 426, തിരുനവനന്തപുരത്ത് 365 രോഗികളാണ് ഉള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അറിയിച്ച് ആരോഗ്യ വകുപ്പ്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 306 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്‌. ആക്ടീവ് കേസുകൾ 7121 ആയി, 24 മണിക്കൂറിനിടെ 6 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഭാര്യയുടെ സ്കൂട്ടർ കത്തിച്ച ഭർത്താവ് അറസ്റ്റിൽ

​കഴക്കൂട്ടം: കോടതിയുടെ സംരക്ഷണ ഉത്തരവ് നിലനിൽക്കെ, ഭാര്യയോടുള്ള വൈരാഗ്യത്തെത്തുടർന്ന് വീടുകയറി ഭീഷണിപ്പെടുത്തുകയും...

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.

സിഗററ്റ് വാങ്ങി നൽകിയില്ല; മംഗലാപുരത്ത് മധ്യവയസ്കന് ക്രൂരമർദ്ദനം, ഒരാളെ പോലീസ് അറസ്റ്റു...

അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന്റെ വഴികാട്ടി എൻ.ആർ.എസ്. ബാബു വിടവാങ്ങി

മലയാള മാധ്യമപ്രവർത്തന രംഗത്തെ ഒരു ഇതിഹാസതുല്യമായ അധ്യായത്തിനാണ് എൻ.ആർ.എസ്. ബാബുവിന്റെ വിയോഗത്തോടെ...

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...
Telegram
WhatsApp