spot_imgspot_imgspot_img

അഹമ്മദാബാദ് വിമാന അപകടം: ഏറെ ഹൃദയഭേദകം, ജനങ്ങളുടെ ദുഃഖത്തിൽ ഐക്യപ്പെടുന്നു: വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം: രാജ്യത്തെ ഏറെ ഞെട്ടിപ്പിക്കുന്നതും ദുഃഖത്തിലാഴ്ത്തിയതുമായ സംഭവമാണ് അഹമ്മദാബാദ് വിമാന അപകടമെന്ന് വെൽഫെയർ പാർട്ടി. ജനങ്ങളുടെ ദുഃഖത്തിൽ ഐക്യപ്പെടുന്നതായി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വിമാനത്തിലെ എല്ലാ യാത്രക്കാരും മരണപ്പെട്ടു എന്നത് ഏറെ ഹൃദയഭേദകമായ കാര്യമാണ്. മരിച്ചുവരിൽ ലണ്ടനില്‍ നഴ്സായിരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ നായർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് കേരളീയ സമൂഹത്തിന്റെ ദുഃഖം കൂടുതൽ വർധിപ്പിക്കുന്നതാണ്.

അപകടത്തെ സംബന്ധിച്ച് നിരവധി ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകട കാരണം ജനങ്ങളോട് വിശദീകരിക്കാൻ അധികൃതർ തയ്യാറാകണം. അടിയന്തരമായി സഹായം എത്തിക്കുന്നതിൽ സർക്കാർ വേഗത്തിൽ ഇടപ്പെടണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നതോടൊപ്പം അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നവെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp