spot_imgspot_imgspot_img

വെള്ളക്കെട്ട്: പ്രതിഷേധ സമരം സംഘടിപ്പിച്ചു

Date:

തിരുവനന്തപുരം:യൂത്ത് കോൺഗ്രസ് മംഗലപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. കണിയാപുരം ചിറയിൻകീഴ് റോഡിൽ മുരുക്കുംപുഴയ്ക്ക് സമീപം വരിക്കമുക്കിലെ വെള്ളക്കെട്ടിനു ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടാണ് ഗതാഗതം തടഞ്ഞുകൊണ്ടുള്ള പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ഇതേ തുടർന്ന് റോഡിൽ ഏകദേശം ഒരു മണിക്കൂർ ഓളം ഗതാഗതം തടസപ്പെട്ടു.

കോൺഗ്രസ് പാർട്ടി നേതൃത്വം കഴിഞ്ഞവർഷം കൊടുത്ത പരാതിയിൽ ജനുവരിയിൽ PWD എക്സിക്യൂട്ടീവ് എഞ്ചിനീയർ ഈ പ്രശ്നത്തിന് ഉടൻ തന്നെ പരിഹാരം കാണുമെന്ന് മറുപടി നൽകിയിരുന്നു. എന്നാൽ ആറു മാസം കഴിഞ്ഞിട്ടും ഒരു നടപടിയും ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് യൂത്ത് കോൺഗ്രസ് സമരവുമായി രംഗത്തുവന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളായ ഷമീർ.എസ്, മഹിൻ എം കുമാർ,വിജിത്ത്. വി. നായർ ,സാജൻ w പോൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എം .എസ് ഉദയകുമാരി, അജിത. എസ്,മുഹമ്മദ് ഈസ , സുരേഷ് അമ്മുസ് , മഹാദേവ് ,കിച്ചു , വിശാഖ്എന്നീ നേതാക്കൾ സമരത്തിന് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp