spot_imgspot_imgspot_img

ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിൽ

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് ഹൈസ്കൂൾ സമയ മാറ്റം പ്രാബല്യത്തിലായി. ഇന്ന് മുതലാണ് സമയക്രമം പ്രാബല്യത്തിലായത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9:45 ക്ലാസുകൾ ആരംഭിക്കും. 4:15 വരെയാണ് ക്ലാസുകൾ ഉള്ളത്.

രാവിലെ 9.45ന് ക്ലാസ് തുടങ്ങി 12.45 വരെ നാല് പിരീഡുകളുണ്ടാകും. തുടർന്ന് 1.45 വരെയുള്ള ഉച്ചഭക്ഷണ ഇടവേളയ്ക്കു ശേഷം 4.15 വരെ നാലു പീരീഡുകളും ക്രമീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച്ച ഈ സമയ ക്രമം ബാധകമല്ല. അതുപോലെ രാവിലെ 10 മിനിറ്റും ഉച്ചയ്ക്ക് ശേഷം 5 മിനിറ്റും ഇടവേള നല്‍കും. ഇതിന്റെ അടിസ്ഥാനത്തിൽ എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും.

അതേസമയം ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസുകളിൽ ശനിയാഴ്ച അധിക പ്രവൃത്തിദിനമാക്കില്ല. എന്നാൽ യുപി വിഭാഗത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തി ദിനം തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. 220 പ്രവൃത്തി ദിവസം വേണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp