spot_imgspot_imgspot_img

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Date:

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്കു വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു. തിരുവെള്ളൂർ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മഹാത്മാ ഗാന്ധി കുടുംബ സംഗമം എസ്എസ്എൽസി, പ്ലസ് ടു, സി ബി എസ് ഇ വിജയികൾക്കുള്ള പുരസ്കാരവിതരണവും സംഘടിപ്പിച്ചത്.

മുൻ എം പി പീതാംബരക്കുറുപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ്‌ ക്ലമെന്റ് തെറ്റിച്ചിറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ഉപാധ്യക്ഷൻ അഡ്വ എം മുനീർ മുഖ്യ പ്രഭാഷണം നടത്തി. കുന്നുംപുറം വാഹിദ്, ഭൂവനചന്ദ്രൻ നായർ, വിജയകുമാർ, മധുസൂധനൻ നായർ, ഉഷാകുമാരിയമ്മ, അൻഷാദ് തെറ്റിച്ചിറ, ശശിധരൻ നായർ, രാജേന്ദ്രൻ, രാധ, വിഷ്ണു ജിത്ത്, എന്നിവർ സംസാരിച്ചു.

ബൈജുതെറ്റിച്ചിറ, മുനീർ, രവി തെറ്റിച്ചിറ, ജോണി തെറ്റിച്ചിറ, വിൻസെന്റ് തെറ്റിച്ചിറ, സതീശൻ, അനിൽകുമാർ, കൃഷ്ണ കുമാർ, സലിം എന്നിവർ നേതൃത്വം നൽകി. കേരള സർവകലാശാലയിൽ നിന്നും ചരിത്ര വിഭാഗത്തിൽ ഡോക്ടറേറ്റ് നേടിയ Dr ദർശനക്കും, മാസ്റ്റർ ഓഫ് പീസിയോ തെറാപ്പി ഡോക്ടർറേറ്റ് നേടിയ Dr ജയലക്ഷ്മി വി എസ്നും, സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഹരികുമാറിനെയും ചടങ്ങിൽ ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp