spot_imgspot_imgspot_img

ഇറാൻ-ഇസ്രയേൽ സംഘർഷം: മടങ്ങിയെത്തുന്ന കേരളീയർക്ക് ഡൽഹി കേരള ഹൗസിൽ താമസസൗകര്യവും കേരളത്തിലേക്കുള്ള യാത്രാസൗകര്യവും ഒരുക്കും: മുഖ്യമന്ത്രി

Date:

തിരുവനന്തപുരം: ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മടങ്ങിയെത്തുന്ന കേരളീയർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മിഷണർക്ക് നിർദേശം നൽകിയാതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡൽഹിയിലെത്തുന്ന കേരളീയർക്ക് കേരളഹൗസിൽ താമസസൗകര്യം ഒരുക്കും. ഇതിനു ശേഷം വിമാനം ലഭ്യമാകുന്ന മുറയ്ക്ക് മലയാളികളെ കേരളത്തിലേക്ക് അയയ്ക്കും.

ഇറാനിലേയും ഇസ്രയേലിലേയും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ തിരികെ കേരളത്തിലേക്ക് വരാൻ ആഗ്രഹിക്കുന്ന മലയാളികൾ നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ഹെൽപ്പ്‌ലൈൻ നമ്പരിൽ പേര് രജിസ്റ്റർ ചെയ്യണം. നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്റർ: 18004253939 (ടോൾ ഫ്രീ നമ്പർ), +918802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ). ഇവരുടെ വിവരം വിദേശകാര്യമന്ത്രാലയത്തിനും ഇറാനിലേയും ഇസ്രയേലിലേയും ഇന്ത്യൻ എംബസികൾക്കും കൈമാറുകയും തുടർനടപടികൾക്കു വഴിയൊരുക്കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സയണിസ്റ്റ് ഭീകരത ലോകസമാധാനത്തിന് തന്നെ വെല്ലുവിളിയുണർത്തുന്ന ഘട്ടമാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളും എല്ലാ മര്യാദകളും ലംഘിച്ചുകൊണ്ട് അമേരിക്കൻ സാമ്രാജ്യത്വത്തിൻറെ ഒത്താശയോടെ ഇറാനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണം ഉടനടി നിർത്താൻ ലോകമാകെ ഒന്നിച്ച് സ്വരമുയർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ ആക്രമണം തടയാൻ ഉടൻ ഇടപെടണം. ഇന്ത്യാ ഗവണ്മെന്റ് പശ്ചിമേഷ്യയിൽ സമാധാനത്തിനും നീതിക്കും വേണ്ടി വ്യക്തമായ നിലപാട് സ്വീകരിക്കാനും ഇസ്രയേലിനെതിരെ ശക്തമായ പ്രതിഷേധ സ്വരമുയർത്താനും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp