spot_imgspot_imgspot_img

കെ.എസ്.ആർ.ടി.സി യിൽ നിന്നും ശേഖരിച്ചത് 102 ടൺ ഖര മാലിന്യം

Date:

തിരുവനന്തപുരം: സംസ്ഥാനത്തുള്ള കെ.എസ്.ആർ.ടി.സി യുടെ വിവിധ ഡിപ്പോകൾ, സെൻട്രൽ വർക്സ് എന്നിവിടങ്ങളിൽ നിന്നും ക്ലീൻ കേരള 102 ടൺ ഖര മാലിന്യം ശേഖരിച്ചു. 4,607 കിലോ ഇ-മാലിന്യം, 14,710 കിലോ സ്ക്രാപ്പ്, 82,683 കിലോ പുനരുപയോഗ യോഗ്യമല്ലാത്ത ലെഗസി വേസ്റ്റ് എന്നിങ്ങനെയാണ് ശേഖരിച്ചത്. പുനരുപയോഗം ചെയ്യാനാകാത്ത ലെഗസി വേസ്റ്റ് സിമന്റ് ഫാക്ടറികളിൽ ഇന്ധന ആവശ്യത്തിനായും ഇ-മാലിന്യങ്ങൾ റീസൈക്കിൾ ഏജൻസികൾക്കും നൽകുന്നു.

പുനരുപയോഗ യോഗ്യമായ ഇരുമ്പ്, തകരം തുടങ്ങിയവ റീസൈക്ലിങ്ങിനും നൽകുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഖര മാലിന്യം കോഴിക്കോട് ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നാണ് ലഭിച്ചത് (20 ടൺ). എറണാകുളം ജില്ലയിൽ നിന്നും 17 ടൺ, തിരുവനന്തപുരം ജില്ലയിൽ നിന്നും 16.5 ടൺ, തൃശൂർ നിന്നും 15.5 ടൺ എന്നിങ്ങനെ ഖര മാലിന്യം നീക്കം ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp