spot_imgspot_imgspot_img

ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യ വൈഫൈ

Date:

തിരുവനന്തപുരം: വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽ സൗജന്യമായി വൈഫൈ നൽകുന്ന ബിഎസ്എൻഎൽ പദ്ധതി നാളെ മുതൽ ലഭ്യമാകും. ഒരുതവണ ഒരു സിം കാർഡിൽ നിന്ന് ഒ.ടി.പി മുഖേന ആക്ടിവേറ്റ് ആകുന്ന ഫോണിൽ രണ്ട് ജി.ബി വരെ ഡേറ്റാ സൗജന്യമായി ലഭിക്കും.

ഓ.പി യിൽ എത്തുന്ന രോഗികൾക്കും ആശുപത്രിയിലെ കിടപ്പുരോഗികൾക്കും എല്ലാ ജീവനക്കാർക്കും ആശുപത്രിയിൽ വിവിധ സർവീസിനായി എത്തുന്നവർക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. സൗജന്യ സേവനം ലഭ്യമാകുന്നതിന് ദൂരപരിധി നിശ്ചയിച്ചിട്ടുണ്ട്. ആശുപത്രി പരിധിക്കുള്ളിൽ സൗജന്യ വൈഫൈ ലഭിക്കുന്നതിലൂടെ ആഭാ കാർഡ് വഴി ഓ.പി ടിക്കറ്റ് എടുക്കുന്നതിനും സ്കാൻ ആൻ്റ് ഷെയർ ചെയ്യുന്നതിനും അഡ്മിഷൻ ഇടപാടുകൾക്ക് ആവശ്യമായ നെറ്റ് കവറേജ് ലഭിക്കാത്ത സാഹചര്യം പരിഹരിക്കപ്പെടും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു

വീട്ടിൽ കയറിയ പന്നി വീട്ടമ്മയെ ആക്രമിച്ചു; സംഭവം പെരുങ്ങുഴിയിൽ പെരുങ്കുഴി: പെരുങ്കുഴിയിൽ വീടിനുള്ളിൽ...

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ

ട്രെയിനിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു: അസാം സ്വദേശി അറസ്റ്റിൽ കഴക്കൂട്ടം: ട്രെയിനിൽ വച്ചു...

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട് ആശുപത്രിയിലെത്തിച്ചു

പള്ളിപ്പുറത്ത് കാറിടിച്ച് പരിക്കേറ്റ യുവാവിന് രക്ഷകനായി മന്ത്രി എം. ലിജു; നേരിട്ട്...

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ

കഴക്കൂട്ടത്ത് റോഡ് പുനർനിർമാണം വേഗത്തിലാക്കാൻ എം.എൽ.എയുടെ ഇടപെടൽ; നിർമാണ സ്ഥലങ്ങളിൽ നേരിട്ടെത്തി...
Telegram
WhatsApp