spot_imgspot_imgspot_img

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം: എൻ.ആർ.സിക്കായുള്ള പിൻവാതിൽ നീക്കം: വെൽഫെയർ പാർട്ടി

Date:

തിരുവനന്തപുരം: ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി നടപ്പിലാക്കപ്പെടുന്ന വോട്ടർ പട്ടിക പരിഷ്കരണം ഭരണഘടനാപരമായ അതിരുകൾ ലംഘിക്കുന്നതും എൻ.ആർ.സി നടപ്പാക്കാനുള്ള പിൻവാതിൽ നീക്കവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി.

ബിഹാറിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത് വെറും വോട്ടർ പട്ടിക ശുദ്ധീകരണമല്ല, പിന്നാക്ക വിഭാഗങ്ങളുടെ പൗരാവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന അപകടകരമായ നീക്കമാണ്. പകുതിയിലധികം വോട്ടർമാരെ പുറത്തു നിർത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പോലുള്ള പല രേഖകളും മതിയായതല്ലെന്ന് പറഞ്ഞ് നിരവധി ജനങ്ങൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്ന സംഭവങ്ങൾ ഇതിന് തെളിവാണ്. ശക്തമായ പ്രക്ഷോഭത്തിലൂടെ ജനങ്ങൾ ചെറുത്ത എൻ.ആർ.സിയെ പിൻവാതിലിലൂടെ കൊണ്ടുവരാൻ തെരഞ്ഞെടുപ്പു കമ്മീഷനെ ആയുധമാക്കുകയാണ്.

ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഉടൻ നിർത്തി വെയ്ക്കണം. പൗരത്വ നിഷേധത്തിൻ്റെ ആശങ്ക പരത്തുന്ന ഈ നീക്കങ്ങൾക്കെതിരിൽ ഇന്ത്യയിലെ ജനാധിപത്യ മതനിരപേക്ഷ ശക്തികൾ ഒന്നിച്ചു നിൽക്കണമെന്നും രാജ്യത്തിനും ഭരണഘടനയ്ക്കും അപകടകരമായ നീക്കം തിരിച്ചറിയണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp