
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് തെരുവു നായയുടെ ആക്രമണം. ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം നടന്നത്. ഇരുപതോളം പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പോത്തൻകോട് ജംഗ്ഷൻ മുതൽ പൂലന്തറ വരെ ഉള്ളവർക്കാണ് തെരുവു നായയുടെ കടിയേറ്റത്. പോയ വഴിക്ക് കണ്ണിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. മൂന്നു സ്ത്രീകളും ഒൻപതു ഇതര സംസ്ഥാന തൊഴിലാളികളും ഉൾപെടെയുള്ളവർക്ക് കടിയേറ്റിട്ടുണ്ട്. എല്ലാവർക്കും കാലിലാണ് കടിയേറ്റത്.
പോത്തൻകോട് ബസ്സ് സ്റ്റാന്‍റിലും മേലേമുക്കിലും തുടർന്ന് പൂലന്തറ ഭാഗത്തേക്കുമാണ് നായ ഓടിയത്. ആക്രമണത്തിന് ശേഷം നായയെ കണ്ടെത്താനായില്ല. കടിയേറ്റവർ തിരുവനന്തപുരം മെഡി.കോളേജിൽ ചികിത്സയിലാണ്.







