spot_imgspot_imgspot_img

തിരുവനന്തപുരം കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 50 വയസുകാരൻ മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 50 വയസുകാരൻ മരിച്ചു. കഠിനംകുളം വെട്ടുതുറ കനോഷ്യൻ  കോൺവെന്റിന് എതിർവശം പ്രീതി ലാൻഡിൽ താമസിക്കുന്ന ജിജോ ക്ലീറ്റസ്(50) ആണ്  മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കാണ് അപകടം നടന്നത്. വീടിനോട്  ചേർന്നുള്ള ഷീറ്റ് ഇട്ട് അടുക്കളയിൽ ചായ ഉണ്ടാക്കാൻ കയറിയതായിരുന്നു ജിജോ. അടുപ്പിൽ തീ പകരുന്നതിനിടെ ജിജോയുടെ ദേഹത്ത് തീ  പടർന്നു പിടിക്കുകയായിരുന്നു. അടുക്കളയിൽ ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് വിവരം.
ജിയോയ്ക്ക് 70 ശതമാനത്തിലധികമാണ് പൊള്ളലേറ്റത്. അപകടം നടന്ന ഉടൻ തന്നെ  ഭാര്യ അനിതയും മകൾ ആഷിയും ചേർന്ന് ജോയോയെ മെഡിക്കൽ കോളേജ്  ആശുപത്രിയിൽ എത്തിച്ചിരുന്നു.  ബേൺ ഐ സി യുവിൽ ചികിത്സയിൽ കഴിയവേ ഇന്ന് മരണത്തിനു  കീഴടങ്ങുകയായിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp