spot_imgspot_imgspot_img

സ്കൂൾ വാനിൽ ട്രെയിനിടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

Date:

ചെന്നൈ: സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് അഞ്ചു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. തമിഴ്നാട്‌ കടലൂരിലാണ് സംഭവം നടന്നത്. നിരവധി കുട്ടികൾക്ക് പരുക്കേറ്റു. ആളില്ലാ ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ചത്.

ബസ് പൂർണമായി തകർന്നു. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ വിദ്യാർഥികളെ ചികിത്സയ്ക്കായി കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുച്ചെന്തൂർ-ചെന്നൈ എക്സ്പ്രസ് ട്രെയിൻ ഇടിച്ചാണ് അപകടമുണ്ടായത്. റെയിൽവേ ഗേറ്റ് കീപ്പറുടെ അനാസ്ഥയിലാണ് അപകടം ഉണ്ടായത്. ​ഗേറ്റ് അടക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു. 50 മീറ്ററോളം ട്രെയിൻ ബസിനെ ഇടിച്ച് കൊണ്ട് പോയെന്നാണ് വിവരം. അപകടത്തിൽ റെയിൽവേയും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp