spot_imgspot_imgspot_img

രാത്രികാല ഭക്ഷണം; രണ്ടാംഘട്ട ഉദ്ഘാടനം 13ന്

Date:

കഴക്കൂട്ടം: അണ്ടൂർക്കോണം എ.കെ.ജി സാംസ്‌കാരിക സമിതി & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ അണ്ടൂർക്കോണം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും രാത്രികാല ഭക്ഷണം നൽകുന്ന ഹൃദ്യം പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം ജൂലൈ 13ന്  വൈകുന്നേരം 6 മണിക്ക് വിവിധ പരിപാടികളുടെ സംഘടിപ്പിക്കുന്നു.

രണ്ടായിരത്തോളം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കഴിഞ്ഞ ഒരു വർഷമായി ഒരു ദിവസവും മുടക്കമില്ലാതെ രാത്രികാല ഭക്ഷണം നൽകിവരികയാണ്. ഇതിന്റെ രണ്ടാം വർഷം ഉദ്ഘാടനം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരി പ്രസാദ് ഉദ്ഘാടനം ചെയ്യും.

സാമൂഹ്യ സംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുനന്ന ചടങ്ങിൽ  850 ൽ പരം വേദികൾ പൂർത്തീകരിച്ച മതമൈത്രി സംഗീതജ്ഞൻ ഡോക്ടർ വാഴമുട്ടം ചന്ദ്രബാബുവിന് ആദരവ് നൽകും തുടർന്ന് സമിതി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp