spot_imgspot_imgspot_img

തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരനെ അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചതായി പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരന് ക്രൂര മർദനം. കുട്ടിയുടെ അമ്മയും സുഹൃത്തും ചേര്‍ന്ന് അതിക്രൂരമായി മര്‍ദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ചെമ്പഴന്തി ആനന്ദേശ്വരത്താണ് സംഭവം.

പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ സനുഷിനെയാണ് അമ്മയും സുഹൃത്തും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. അമ്മ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ വച്ചാണ് കുട്ടി മർദനത്തിനിരയായത്. ചൂരല്‍ കൊണ്ട് കുട്ടിയുടെ രണ്ട് കാലും കൈയും അടിച്ചു പൊട്ടിച്ചുവെന്നും അടികൊണ്ട് നിലത്ത് വീണിട്ടും കഴുത്തില്‍ കുത്തിപ്പിടിച്ച് വീണ്ടും മര്‍ദിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്

കുട്ടിയുടെ അമ്മയും അച്ഛനും അകന്നു കഴിയുകയായിരിന്നു. ട്യൂഷന് പോകാത്തതിനാലാണ് കുട്ടിയെ മര്‍ദിച്ചതെന്നും സുഹൃത്തിനെ ഇഷ്ടമില്ലെന്ന് പറഞ്ഞതും അമ്മയെ ചൊടിപ്പിച്ചുവെന്നാണ് വിവരം. മർദനം സഹിക്കാനാകാതെ കുട്ടി സ്കൂളിൽ നിന്നും നേരെ അച്ഛന്റെ വീട്ടിലേക്ക് പോകുകയായിരുന്നു.

തുടർന്ന് അച്ഛൻ ചോദിച്ചപ്പോഴാണ് കുട്ടി വിവരം പുറത്തുപറയുന്നത്. നേരത്തെയും സമാനമായ രീതിയില്‍ ഉപദ്രവിച്ചന്ന് കുട്ടി പറഞ്ഞു. സംഭവത്തിൽ കുട്ടിയുടെ മാതാവ് അനു സുഹൃത്ത് പ്രണവ് എന്നിവര്‍ക്കെതിരെ പരാതി നൽകിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp