spot_imgspot_imgspot_img

കർക്കിടക വാവുബലി: ഒരുക്കങ്ങൾ വിലയിരുത്തി കളക്ടർ

Date:

തിരുവനന്തപുരം: കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ കളക്ടർ അനു കുമാരി. ബലിതർപ്പണ കേന്ദ്രങ്ങളിൽ സുരക്ഷിതമായ ബലിതർപ്പണം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ പൂർണമാണെന്ന് കളക്ടർ അറിയിച്ചു.

ഓൺലൈനായി ചേർന്ന യോഗത്തിൽ ഇതുവരെയുള്ള പ്രവർത്തനങ്ങൾ ഓരോ വകുപ്പിന്റെയും പ്രതിനിധികൾ വിശദീകരിച്ചു.
തിരുവല്ലം, ശംഖുമുഖം, വർക്കല, അരുവിക്കര, വെള്ളായണി, അരുവിപ്പുറം, നെയ്യാറ്റിൻകര, കഠിനംകുളം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ബലിതർപ്പണ ചടങ്ങുകൾ നടക്കുക.

പൂർണ്ണമായും ഹരിത പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും ബലിതർപ്പണ ചടങ്ങുകൾ നടക്കുക. സുരക്ഷയ്ക്കായി 900 പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. ആംബുലൻസ്, ബയോ ടോയ്ലറ്റ്, കുടിവെള്ളം, സ്ട്രീറ്റ് ലൈറ്റ്, പാർക്കിംഗ്, ലൈഫ് ഗാർഡ് തുടങ്ങിയ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ്‌ ഒ വി, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp