
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ വാഹനാപകടം. സ്വകാര്യ ബസിടിച്ച് വയോധികന് ദാരുണാന്ത്യം. കുരയ്ക്കണ്ണി ജവഹര്‍ പാര്‍ക്കിൽ അരുളകം വീട്ടിൽ വിജയനാണ് മരിച്ചത്. റെയിൽവേയിൽ സീനിയര്‍ സെക്ഷണൽ എൻജീയറായി വിരിമിച്ചയാളാണ്.
വർക്കല റെയിൽവെ സ്റ്റേഷൻ ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഒരേ ദിശയിൽ വരികയായിരുന്ന സ്വകാര്യ ബസ് ഇരുചക്ര വാഹനത്തെ മറികടക്കുന്നതിനിടെയായിരുന്നു അപകടം. വിജയൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തെ മറികടക്കാൻ ശ്രമിച്ച സ്വകാര്യ ബസ് തട്ടിയാണ് അപകടം. ഡ്രൈവറെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.







