spot_imgspot_imgspot_img

പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു; സംഭവം വിഴിഞ്ഞത്ത്

Date:

തിരുവനന്തപുരം: പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാരനെ യുവാവ് കടിച്ച് പരിക്കേൽപ്പിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം നടന്നത്. വെങ്ങാനൂർ കരയടി വിള സ്വദേശി മുഹമ്മദ് ഷാഫിൻ (25) ആണ് പോലീസിനെ ആക്രമിച്ചത്.

മുഹമ്മദ് ഷാഫിനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് പ്രതിയെ അന്വേഷിച്ചെത്തിയതായിരുന്നു പോലീസ്. പ്രതി പിതാവിനെ മർദിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറഞ്ഞിരുന്നത്.

തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ഷാഫിൻ പിതാവിനെ മർദ്ദിച്ചതായി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളുടെ വീട്ടിലേക്ക് എത്തുകയായിരുന്നു. തുടർന്ന് വീട്ടിലെത്തിയ പൊലീസുകാരൻ പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു. ഇതിനിടെയാണ് ഇയാൾ പൊലീസിന് നേർക്ക് അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തത്.

മദ്യലഹരിയിലായിരുന്ന പ്രതിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിഴിഞ്ഞം സ്റ്റേഷനിലെ സിപിഒ യായ കണ്ണന് (38) വലതുകൈയിൽ കടിയേൽക്കുകയും മൂക്കിൽ ഇടിച്ച് പരിക്കേൽക്കുകയും ചെയ്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp