spot_imgspot_imgspot_img

സ്വാതന്ത്ര്യദിനാഘോഷം; അത്‌ലറ്റിക് മീറ്റ് നടന്നു

Date:

കഴക്കൂട്ടം : കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ നിര്‍ദ്ദേശാനുസരണം എഴുപത്തിയൊന്‍പതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ മുന്നോടിയായി പോത്തന്‍കോട് ശാ‍ന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ അത്‌ലറ്റിക് മീറ്റ് സംഘടിപ്പിച്ചു. കാര്യവട്ടം ലക്ഷ്മിബായ് നാഷണല്‍ കോളേജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അത്‌ലറ്റിക് ഗ്രൌണ്ടില്‍ നടന്ന മീറ്റിന്റെ ഉദ്ഘാടനം സിദ്ധ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. നീലാവതി ഉദ്ഘാടനം ചെയ്തു. ഏതൊരു വിദ്യാര്‍ത്ഥിയുടെയും കലാലയ ജീവിതത്തില്‍ കായിക മത്സരങ്ങള്‍ പ്രധാനമാണ്. ആരോഗ്യമുളള ശരീരത്തിലാണ് ആരോഗ്യമുളള മനസ്സ് ഉണ്ടാകുന്നത്. കായികക്ഷമതയ്ക്കൊപ്പം മനസ്സിന്റെ ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിലൂടെ ജീവിതത്തിന്റെ യഥാര്‍ത്ഥ ലഹരി കണ്ടെത്താന്‍ യുവതയ്ക്ക് കഴിയണമെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.

ഫിസിക്കല്‍ എഡ്യൂക്കേഷന്‍ റീഡര്‍ ബിനോദ്.കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡോ.ജി.മോഹനാംബിഗൈ, ഡോ.ജെ.നിനപ്രിയ, കണ്‍വീനര്‍ മഹേഷ്. എം, പി.ആര്‍.ഒ രജിത്ത്.എസ് എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികളെ മൂന്ന് ഹൌസായി തിരിച്ചാണ് മത്സരങ്ങള്‍ സംഘടിപ്പിച്ചത്. ബ്ലൂ, മെറൂണ്‍, ലാവന്‍ഡര്‍ എന്നീ നിറങ്ങള്‍ വിവിധ ഗ്രൂപ്പുകള്‍ക്ക് നല്‍കി. മാര്‍ച്ച് പാസ്റ്റിനു ശേഷമാണ് മത്സരങ്ങള്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അദ്ധ്യാപകരും അനദ്ധ്യാപകരും ചേര്‍ന്നതോടെ ആവേശം വാനോളം ഉയര്‍ന്നു. വിജയികള്‍ക്ക് കോളേജ് ദിനാഘോഷത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp