spot_imgspot_imgspot_img

തിരുവനന്തപുരം അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി

Date:

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയിൽ പുള്ളിപ്പുലി കുടുങ്ങി. അമ്പൂരി കാരിക്കുഴിയിലാണ് സംഭവം. ഇന്ന് രാവിലെയാണ് പിയൂലിയെ കണ്ടത്.

ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. തുടർന്ന് പുലി ഷൈജുവിനെ ആക്രമിക്കാൻ ശ്രമിച്ചു.എന്നാൽ ഷൈജു നിലവിളിക്കാൻ ആരംഭിച്ചതോടെ ഷൈജുവിനെ ആക്രമിക്കാതെ നാട്ടുകാരിൽ ഒരാളായ സുരേഷിനെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.

പാറ ഇടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് പുലി കിടക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം. ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുണിന്റെ നേതൃത്വത്തിൽ പുലിയെ രണ്ടു തവണ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുലി അക്രമാസക്തനാകുകയും വല ഭേദിച്ച് കാട്ടിലേക്ക് മറയുകയുമായിരുന്നു.

തുടർന്ന് വനപാലകർ വീണ്ടും നടത്തിയ അന്വേഷണത്തിലാണ് വീണ്ടും പുലിയെ കണ്ടെത്താനായത്. തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശത്താണ് പുലിയെ കണ്ടെത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൊച്ചിയിലെ ആദ്യ മാതൃ-നവജാതശിശു പരിചരണ വിഭാഗം ബർത്ത്‌വില്ലേജിൽ ആരംഭിച്ചു

കൊച്ചി: ചികിത്സാ വേളയിൽ അമ്മയെയും നവജാതശിശുവിനെയും വേർപെടുത്തുന്ന രീതിക്ക് വിരാമമിട്ടുകൊണ്ട് കാക്കനാട്...

കുളവാഴയില്‍ നിന്നും വ്യാവസായിക ഇന്ധന ബ്രിക്കറ്റുകൾ; ജെയിന്‍ യൂണിവേഴ്‌സിറ്റിയുടെ ഫ്യൂച്ചര്‍ കേരള മിഷന്‍ കളക്ടര്‍ക്ക് പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

കൊച്ചി: ജലാശയങ്ങള്‍ക്ക് ഭീഷണിയായ കുളവാഴയില്‍ നിന്നും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഇന്ധനമായി ബയോമാസ്...

വി ഡി സതീശന് അഭിവാദ്യങ്ങൾ; ജനാഭിലാഷം ഉയർത്തിപ്പിടിക്കാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു: റസാഖ് പാലേരി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ 102 സീറ്റിൻ്റെ വ്യക്തമായ ഭൂരിപക്ഷത്തോടെ ഉജ്വല വിജയം...

ഹൈക്കമാന്‍ഡ് തീരുമാനം സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു; കെ സി വേണുഗോപാൽ

ഡൽഹി: വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്ന്...
Telegram
WhatsApp