spot_imgspot_imgspot_img

ടെക്നോസിറ്റിയ്ക്ക് സമീപം പുതിയ വിനോദസഞ്ചാര കേന്ദ്രം

Date:

കഴക്കൂട്ടം: ടെക് സി​റ്റിയായി വികസിക്കുന്ന തലസ്ഥാനത്ത് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ടെക്‌നോസി​റ്റിയ്ക്ക് സമീപം അണ്ടൂർക്കോണം ആനത്താഴ്ചിറയിലെ 16.7 ഏക്കർ ഭൂമിയിലാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആനത്താഴ്ചിറയുടെ ഭൂരേഖകൾ ബുധനാഴ്ച വൈകിട്ട് 6ന് ആനത്താഴ്ചിറയിൽ നടക്കുന്ന ചടങ്ങിൽ മന്ത്റി കെ. രാജൻ മന്ത്റി പി.എ.മുഹമ്മദ് റിയാസിന് കൈമാറും. മന്ത്റി ജി ആർഅനിൽഅധ്യക്ഷത വഹിക്കും.

നൈ​റ്റ് ലൈഫ്’ ഉൾപ്പെടെയുള്ള നൂനത ടൂറിസം പദ്ധതികൾ ആനത്താഴ്ചിറയെ ആകർഷകമാക്കും. പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള താത്പര്യപത്രം സെ്റ്റപംബർ ആദ്യവാരത്തോടെ ക്ഷണിക്കും.  പദ്ധതി രൂപരേഖ തയ്യാറാക്കാൻ ടൂറിസം ഇൻവെസ്​റ്റേഴ്സ് മീ​റ്റ് പ്റൊജക്ട് മാനേജ്‌മെന്റ് യൂണി​റ്റിനെ മന്ത്റി ചുമതലപ്പെടുത്തി. ആനത്താഴ്ചിറയുടെ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന വിധം പദ്ധതി തയ്യാറാക്കാനാണ് നിർദ്ദേശം നൽകിയത്.

കേരള സ്​റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ഫ്രീഡം പാർക്കും ഇവിടെ സജ്ജമാക്കും. പുത്തൻ ഇന്നൊവേഷനുകളുടെ പ്രദർശനമടക്കമുള്ളവ ഇതിന്റെ ഭാഗമായുണ്ടാകും. ജലാധിഷ്ഠിത സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ, കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദപാർക്ക്, സൈക്കിൾ സവാരിക്കായി പ്രത്യേക സംവിധാനം എന്നിങ്ങനെ പരിസ്ഥിതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള പദ്ധതികൾക്കാണ് മുൻഗണന.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp