spot_imgspot_imgspot_img

പോത്തൻകോട് സ്വദേശി ശബരിമലയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു

Date:

തിരുവനന്തപുരം: പോത്തൻകോട് സ്വദേശി ശബരിമലയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചു. കാട്ടായിക്കോണം മങ്ങാട്ടുകോണം വൈശാഖ് ഭവനിൽ ബാബുരാജാണ് മരിച്ചത്. 65 വയസായിരുന്നു.

ഭാര്യയും സഹോദരിയുമായി ശബരിമല ദർശനത്തിനെത്തിയ ഭക്തനാണ് ഹൃദയാഘാതംമൂലം മരിച്ചത്. ക്ഷേത്ര ദർശനത്തിനുശേഷം സന്നിധാനത്ത് മുറിയിൽ വിശ്രമിക്കുമ്പോഴായിരുന്നു സംഭവം. മുറിയിൽ വച്ച് ബാബുരാജിന് ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ ബാബുരാജിനെ സന്നിധാനം പോലീസ് ആംബുലൻസിൽ പമ്പയിലെ ആശുപത്രിയിൽ എത്തിച്ചു.

തുടർന്ന് അവിടെ നിന്ന് പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം (നാളെ ) ചൊവ്വാഴ്ച രാവിലെ 10ന് കഴക്കൂട്ടം ശാന്തി തീരത്തിൽ സംസ്കരിക്കും. ഭാര്യ: സിന്ധു, മകൻ: വൈശാഖ് (ചെന്നൈ) സഞ്ചയനം ശനിയാഴ്ച രാവിലെ 8.30 ന്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp