spot_imgspot_imgspot_img

ഒളിവിൽ കഴിഞ്ഞിരുന്ന പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു

Date:

തിരുവനന്തപുരം: ഒളിവിൽ കഴിഞ്ഞിരുന്ന പത്തോളം ക്രിമിനൽ കേസുകളിലെ പ്രതിയെ കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശി 27 വയസുള്ള രാഹുലാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ പത്തോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കോടതിയിൽ നിന്നും ജാമ്യം എടുത്ത ശേഷം കോടതിയിലെ വിചാരണക്ക് ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം റൂറൽ എസ്പി സുദർശൻ ഐപി എസിന്റെ നിർദ്ദേശാനുസരണം ആറ്റിങ്ങിൽ ഡിവൈഎസ്പി മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് ഇൻസ്പെക്ടർ സജു വി യുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ അനൂപ്,, സിപി ഒ മാരായ ഷാജഹാൻ ദീപക്, സുരേഷ് ഹാഷിം എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് കഠിനംകുളം പോലീസ് സ്റ്റേഷനു പുറമെ മംഗലപുരം, മെഡിക്കൽ കോളേജ്, വഞ്ചിയൂർ എന്നീ പോലീസ് സ്റ്റേഷനിലും കേസുകൾ ഉണ്ട്. ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp