spot_imgspot_imgspot_img

നിയന്ത്രണംവിട്ട കാർ ഇടിച്ച് കഠിനംകുളം സ്വദേശിനിയുടെ കാൽ രണ്ടായി മുറിഞ്ഞു മാറി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണംവിട്ട കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിയുടെ കാൽ രണ്ടായി മുറിഞ്ഞുപോയി. ഇന്നലെ രാവിലെ 6 30 ഓടുകൂടി ആക്കുളം എയർഫോഴ്സിന് സമീപത്തായിരുന്നു അപകടം നടന്നത്. കഠിനംകുളം വെട്ടുതുറ സ്വദേശിനിയായ അജിതയ്ക്കാണ് (51) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്.

അപകടത്തെ തുടർന്ന് അജിതയുടെ വലതുകാൽ മുറിച്ചുമാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിതയുടെ നട്ടെല്ലിനും കൈയ്ക്കും പൊട്ടലുണ്ട്. ഭർത്താവ് നിഫിനും പരിക്കേറ്റു. നിഫിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം.

രാവിലെ ഭർത്താവുമൊത്ത് ഉള്ളൂരിൽ വീട്ടുജോലിക്ക് പോവുകയായിരുന്നു അജിത. ഭർത്താവ് നിഫിനാണ് വാഹനം ഓടിച്ചത്. എയർഫോഴ്സിന് മുന്നിൽ വച്ച് എതിരെ അമിതവേഗതയിൽ നിയന്ത്രണം വിട്ട കാർ രണ്ടുപേരെയും ഇടിച്ചുതെറിപ്പിച്ച് മറ്റൊരു സ്ഥലത്ത് പോയി ഇടിച്ചു നിന്നു.

ഇടിയുടെ ആഘാതത്തിൽ അജിതയുടെ കാൽ മുട്ടിന്റെ ഭാഗത്ത് വെച്ച് രണ്ടായി മുറിഞ്ഞു മാറി. മുറിഞ്ഞു മാറിയ കാൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തുന്നിച്ചേർക്കാൻ കഴിഞ്ഞില്ല. വീട്ടു ജോലിചെയ്ത് കുടുംബം പോറ്റിയിരുന്ന അജിത അപകടത്തോടെ വരുമാന മാർഗ്ഗം ഇല്ലാത്ത അവസ്ഥയായി. സംഭവത്തിൽ ശ്രീകാര്യം പോലീസ് കേസെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp