spot_imgspot_imgspot_img

സ്ത്രീകളോട് അതിക്രമം കാട്ടിയ കേസിൽ പ്രതിയെ പിടികൂടാൻ സഹായം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ്

Date:

തിരുവനന്തപുരം: സ്ത്രീകളോട് അതിക്രമം കാട്ടിയ കേസിൽ പ്രതിയെ പിടികൂടാൻ സഹായം തേടി തിരുവനന്തപുരം തമ്പാനൂർ പൊലീസ്. തമ്പാനൂർ ഓവർബ്രി‌ഡ്‌ജ് പരിസരത്തിന് വച്ച് സ്ത്രീയെ ഉപദ്രവിച്ച ശേഷം ഓടിരക്ഷപ്പെട്ട ഇയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു.

ഇയാൾ സ്ഥിരമായി ഇത്തരം കുറ്റകൃത്യം ചെയ്യുന്ന വ്യക്തിയാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇതുവരെ ഈ പ്രതിയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. മാത്രമല്ല പ്രതിയെ കുറിച്ചുള്ള മറ്റ് വിവരങ്ങളൊന്നും പൊലീസിന് ലഭ്യമല്ല. ഇതോടെയാണ് പ്രതിയെ തിരിച്ചറിയാനായി പൊലീസ് ചിത്രം പുറത്തുവിട്ടത്.

ഈ പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ തമ്പാനൂർ പൊലീസിനെ വിവരം അറിയിക്കണമെന്നാണ് ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചത്. പതിവായി ട്രെയിനിൽ തമ്പാനൂരിൽ വന്നിറങ്ങുന്ന പ്രതി സ്ത്രീകളോട് അതിക്രമം കാട്ടി ഓടിരക്ഷപ്പെടാറുണ്ടെന്നും പൊലീസ് പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ അലൻ ഫെൽഡ്‌മാൻ പബ്ലിക് സ്കൂളിന് ഓവറോൾ...

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...
Telegram
WhatsApp