spot_imgspot_imgspot_img

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിനെതിരെ ഇരയായവര്‍

Date:

തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിൽ പ്രതിഷേധമറിയിച്ച് ഇരകൾ. അന്വേഷണ സംഘത്തെ പിരിച്ചുവിട്ടതിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് വീട്ടമ്മമാർ.

കേന്ദ്രീകൃത അന്വേഷണം ഇല്ലെങ്കിൽ അനുകൃഷ്ണൻ ഉൾപ്പെടെയുള്ളവർ രക്ഷപ്പെടുമെന്നാണ് ഇവരുടെ ആശങ്ക. പ്രത‍്യേക അന്വേഷണ സംഘം ഇതുവരെ കാര‍്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് പ്രത‍്യേക അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചുവിട്ടുവെന്ന വാർത്ത പുറത്തു വന്നത്. ക്രൈം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാരിന്‍റെ നിലപാട്. ഇതിനു പിന്നാലെയാണ് ഇരകളായവർ രംഗത്തെത്തിയിരിക്കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാര്‍ത്ഥിക്ക് മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ഹെല്‍മറ്റ് ഇല്ലാത്തതിന് മുഖത്തടിച്ചു

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ബൈക്ക് നിര്‍ത്താതെ പോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മോട്ടോര്‍...

ഗ്യാസ് ക്ഷാമം രൂക്ഷം; തിരുവനന്തപുരത്ത് 30% ഹോട്ടലുകള്‍ അടച്ചു; തല്‍സ്ഥിതി തുടര്‍ന്നാല്‍ ഭൂരിഭാഗം ഹോട്ടലും അടയ്ക്കും

തിരുവനന്തപുരം: പാചക വാതക പ്രതിസന്ധി രൂക്ഷമായതോടെ തിരുവനന്തപുരത്ത് നിര്‍ത്തിവച്ച ഹോട്ടലുകളുടെ എണ്ണം...

പാചകവാതക ക്ഷാമം നേരിടാന്‍ അടിയന്തര നടപടി; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാന്‍ കര്‍ശന പരിശോധന

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ കേരളത്തില്‍ പാചകവാതക ക്ഷാമം നേരിടാന്‍ നടപടി...
Telegram
WhatsApp