spot_imgspot_imgspot_img

ഹരിതചട്ടം ഓണം ഘോഷയാത്രയിലും പാലിക്കണം

Date:

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്റെ ഒരാഴ്ച നീണ്ട ഓണം വാരാഘോഷത്തിന്റെ സമാപനം കുറിച്ചു നടക്കുന്ന ഘോഷയാത്രയിൽ പങ്കെടുക്കുന്നവരും കാണികളും ഹരിത ചട്ടം പാലിക്കണമെന്ന് ഓണം വാരാഘോഷവുമായി ബന്ധപ്പെട്ട ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി അഭ്യർഥിച്ചു.

സംസ്ഥാനത്തുടനീളവും തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളിലും നടന്ന ആഘോഷപരിപാടികളിൽ ഹരിതചട്ടങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വലിയ പിന്തുണയാണ് നല്കിയത്. അത് ഘോഷയാത്രാവേളയിലും ഉണ്ടാകണം.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പേപ്പർ പ്ലേറ്റുകൾ, പ്ലാസ്റ്റിക് സ്‌ട്രോ, പ്ലാസ്റ്റിക് കപ്പുകൾ തുടങ്ങിയവയുടെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കണം. ഘോഷയാത്ര കടന്നുപോകുന്ന വഴികളിലും പൊതു ഇടങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നതിനായി പ്രത്യേക ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. വലിച്ചെറിയൽ ഒഴിവാക്കി അവശിഷ്ടങ്ങൾ അതതു ബിന്നുകളിൽ മാത്രം ഇടണം. വ്യാപാരസ്ഥാപനങ്ങളും ഇക്കാര്യത്തിൽ നിഷ്‌കർഷ പുലർത്തണം.

തിരുവനന്തപുരം കോർപ്പറേഷനിലെ ഹരിതകർമസേനാംഗങ്ങളും ശുചീകരണ ത്തൊഴിലാളികളും ശുചിത്വം ഉറപ്പാക്കുന്നതിന് സേവനസന്നദ്ധരായി പ്രവർത്തിക്കുന്നുണ്ട്. ഹരിത പ്രോട്ടോക്കോൾ സംബന്ധിച്ച പരിശോധനകൾക്കായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും തിരുവനന്തപുരം കോർപ്പറേഷൻ ഉൾപ്പെടെയുള്ള തദ്ദേശഭരണ സ്‌ക്വാഡുകളും രംഗത്തുണ്ട്. ഘോഷയാത്ര വീക്ഷിക്കാനെത്തുന്നവർ ഇക്കാര്യത്തിൽ പരമാവധി സഹകരണം നലകണമെന്ന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി കൺവീനർ കൂടിയായ ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു വി ജോസ് അഭ്യർഥിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp