spot_imgspot_imgspot_img

വർക്കലയിൽ അഞ്ച് കിലോ ക‌ഞ്ചാവുമായി യുവതി പിടിയിൽ

Date:

തിരുവനന്തപുരം: വർക്കലയിൽ അഞ്ച് കിലോ ക‌ഞ്ചാവുമായി യുവതി പിടിയിൽ. അയിരൂർ കൊച്ചുപാരിപ്പള്ളിയിൽ വാടകയക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് പോലീസ് അതിസാഹസികമായി പിടികൂടിയത്.

റൂറൽ ഡാൻസാഫിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ പോലീസ് വീട് വളയുകയായിരുന്നു. അയിരൂർ കൊച്ചുപാരിപ്പള്ളിമുക്കിൽ 1 വർഷമായി വാടകയക്കാണ് ചിഞ്ചു താമസിച്ചിരുന്നു. വീട്ടിൽ വച്ച് തന്നെയായിരുന്നു ക‌ഞ്ചാവ് ഇടപാടുകൾ നടത്തിയിരുന്നത്.

റൂറൽ ഡാൻസാഫ് സംഘം വീട് വളഞ്ഞാണ് യുവതിയെ പിടികൂടിയത്. പരിശോധനയിൽ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പോലീസ് കണ്ടെടുത്തു. യുവതിയുടെ ആൺ സുഹൃത്ത് 26 കിലോ കഞ്ചായ് കടത്തിയ കേസിൽ കോയമ്പത്തൂർ ജയിലിലാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...

വേനൽക്കാലത്തെ പാമ്പ് ശല്യം: പൊതുജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: കടുത്ത വേനൽച്ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ പാമ്പുകൾ തണുപ്പ് തേടി വീടുകളിലേക്കും...

ശബരിമല സന്നിധാനത്തിന് മുകളിലൂടെ ഹെലികോപ്ടര്‍ താഴ്ന്ന് പറന്ന സംഭവത്തിൽ കേസെടുത്ത് പമ്പ പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ക്ഷേത്രത്തിന്റെ മുകളിലൂടെ ഹെലികോപ്റ്റർ പറന്നു. സൈനിക ഹെലികോപ്റ്റരാണ്...
Telegram
WhatsApp