
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ വയോധികനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പാറശാല എസ്എച്ച്ഒ പി.അനിൽ കുമാറിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐ ജി ശ്യാം സുന്ദറിൻ്റേതാണ് നടപടി.
അനിൽകുമാർ നിലവിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുന്നതാണ് വിവരം. ബംഗളൂരിവിൽ ആയിരുന്ന സിഐ പി.അനിൽ കുമാർ ഇന്നലെ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഒളിവിലാണ്. വയോധികനെ ഇടിച്ചു കൊലപ്പെടുത്തിയ കാർ ഓടിച്ചത് പൊലീസ് ഉദ്യോഗസ്ഥൻ തന്നെയെന്ന് കണ്ടെത്തിയിരുന്നു.
അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് അനിൽ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ എസ്എച്ച്ഒ അനിൽകുമാർ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.







