spot_imgspot_imgspot_img

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി

Date:

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി. ഹൃദയ ശസ്ത്രക്രിയ ഉപകാരണങ്ങൾക്കാണ് ക്ഷാമം രൂക്ഷമാകുന്നത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് പുറത്തുവരുന്ന വിവരം.

കാർഡിയോളജി വിഭാഗം മേധാവി ഉപകരണം ക്ഷാമം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിന്ന് കുടിശിക കിട്ടാനുള്ളതിനെ തുടർന്നാണ് വിതരണ കമ്പനികൾ ഉപകരണ വിതരണം നിർത്തിയത്. ഈ മാസം ഒന്നാം തിയതി മുതലാണ് കമ്പനിക്കാർ വിതരണം നിർത്തിവച്ചത്.

21 സർക്കാർ ആശുപത്രികളിൽ നിന്നായി 158 കോടി രൂപയാണ് കുടിശിക ഉള്ളത്. ഹൃദയ ശസ്ത്രക്രിയയ്ക്കുള്ള സ്റ്റെന്‍റ് സ്റ്റോക്ക്ഉണ്ടെങ്കിലും അനുബന്ധ ഉപകരണങ്ങൾക്കാണ് തിരുവനന്തപുരത്ത് ക്ഷാമം. ശസ്ത്രക്രിയ മുടങ്ങാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ 

​രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ ആൾ തോട്ടിൽ മരിച്ച നിലയിൽ കഴക്കൂട്ടം: രണ്ടുദിവസം മുമ്പ് കരിച്ചാറയിൽ നിന്ന് കാണാതായ...

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക്

പോത്തൻകോട്ട് ബേക്കറിയിൽ കത്തിവീശൽ: കടയുടമയ്ക്കും യുവാവിനും പരിക് ​പോത്തൻകോട്: മേലെമുക്കിലെ 'അൽ ഹാനി'...

ബി.എ ജേണലിസത്തിൽ സൗപർണിക സുരേഷിന് രണ്ടാം റാങ്ക്

തിരുവനന്തപുരം: കേരള സർവകലാശാല ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ...

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...
Telegram
WhatsApp