spot_imgspot_imgspot_img

അവാര്‍ഡ് മലയാള സിനിമക്ക് സമര്‍പ്പിക്കുന്നു’: മോഹന്‍ലാല്‍

Date:

കൊച്ചി: ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നിറവിൽ മോഹൻലാൽ. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. 48 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പുരസ്കാരമാണ് ലഭിച്ചതെന്ന് നടൻ മോഹൻലാൽ പറഞ്ഞു.

എല്ലാവർക്കും നന്ദിയെന്നും ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് തന്റെ കൂടെയില്ലെന്നും നടൻ പറഞ്ഞു. ഈ നിമിഷത്തിൽ അവരെയെല്ലാം ഓർക്കുന്നുവെന്നും അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമെന്നും നടൻ പറഞ്ഞു.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമക്ക് സമര്‍പ്പിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഇതിനു മുൻപ് ഈ അവാർഡ് കിട്ടിയത് മഹാരഥൻമാർക്കാണ്, കൂടെയുള്ള എല്ലാവരെയും ഓർക്കുന്നു, ഇന്ത്യൻ സിനിമയിലെ അവാർഡ് മലയാള സിനിമയ്ക്കു ലഭിച്ചതിൽ വളരെ സന്തോഷം.

ഞാൻ പ്രവർത്തിക്കുന്ന മേഖലയാണ് എനിക്ക് ഈശ്വരൻ. അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നപ്പോഴാണ് താൻ അവാർഡ് ലഭിച്ച വിവരം വിശ്വസിച്ചതെന്നും നടൻ കൂട്ടിച്ചേർത്തു. ഇന്ന് കൊച്ചിയിൽ നടന്ന പ്രസ്സ് മീറ്റിലാണ് നടൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഒറ്റദിവസം പന്ത്രണ്ടോളം പാമ്പുകടി കേസുകള്‍; കേരളത്തില്‍ പാമ്പുകടി കേസുകള്‍ കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ പാമ്പുകടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നു. ശനിയാഴ്ച മാത്രം...

വിവാഹിതനായ യുവാവും പെണ്‍സുഹൃത്തും ഒരു കയറില്‍ തൂങ്ങി മരിച്ച നിലയില്‍; ഇരുവരും പ്രണയത്തില്‍

തൃശ്ശൂര്‍: മാളയില്‍ യുവാവും യുവതിയും വാടക വീട്ടില്‍ ഒരേ കയറില്‍ തൂങ്ങിമരിച്ച...

ഇറാന്‍-യു.എസ് രണ്ടാംഘട്ട ചര്‍ച്ച നടക്കില്ല; പ്രതിനിധി സംഘം പാക് യാത്ര റദ്ദാക്കിയെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനും യുഎസുമായി പാകിസ്താനിലെ ഇസ്ലാമാബാദില്‍ നടക്കും എന്നു കരുതിയിരുന്ന രണ്ടാംറൗണ്ട്...

നിതിൻ രാജിന്റെ മരണം: ഏപ്രിൽ 28-ന് നടക്കുന്ന കേരള ഹർത്താലിന് ഐക്യദാർഢ്യം: വെൽഫെയർ പാർട്ടി

തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ കടുത്ത ജാതി വിവേചനത്തെ തുടർന്ന്...
Telegram
WhatsApp