spot_imgspot_imgspot_img

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് സ്കൂൾ വിദ്യാർത്ഥിനി മരിച്ചു. കടയ്ക്കാവൂർ എസ് .എസ് .പി .ബി .എച്ച്. എസ്. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ചത്.

തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്നാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. അഞ്ച് തെങ്ങ് മാമ്പള്ളിയിൽ ഇറാത്ത് പടിഞ്ഞാറു വീട്ടിൽ സഖി (11) മരണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്.

സ്കൂളിൽ പി ടി എ മീറ്റിംഗിന് പങ്കെടുത്ത ശേഷം സഖിയുടെ അച്ഛൻ ഓടിച്ചിരുന്ന ഓട്ടയിൽ അമ്മയോടൊപ്പം പോകവേയാണ് അപകടം നടന്നത്. കടയ്ക്കാവൂർ കാനറാ ബാങ്ക് സമീപത്ത് വച്ച് നായ കുറുക്ക് ചാടിയതിനെ തുടർന്ന് ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

അപകടത്തിൽ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴിക്ക് വച്ച് മരണം സംഭവിക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കും അപകടത്തെ തുടർന്ന് പരിക്ക് പറ്റിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp