spot_imgspot_imgspot_img

‘ആശ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

Date:

ആശ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ചെടികൾക്കിടയിൽ തീഷ്ണമായ ഭാവത്തിലുള്ള ഉർവ്വശിയുടെ പോസ്റ്ററോടെയാണ് ഫസ്റ്റ് ലുക്ക് വന്നിരിക്കുന്നത്. സൈക്കോ ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, ഉർവ്വശി, ഐശ്വര്യാ ലഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ സഫർ സനൽ കഥയെഴുതി സംവിധാനം ചെയ്യുന്നു. ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയുള്ളഒരു ഇമോഷണൽ ഡ്രാമ. ഇന്ന് ദക്ഷിണേന്ത്യൻ സിനിമയുടെ മിക്ക ഭാഷകളിലും സജീവമായ ഐശ്വര്യാ ലഷ്മി ഏറെ ഇടവേളക്കുശേഷമാണ് ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുന്നത്. വിജയരാഘവൻ, ജോയ് മാത്യു,ഭാഗ്യ ലഷ്മി,രമേഷ് ഗിരിജ എന്നിവരും പ്രധാന താരങ്ങളാണ്.

ജോജു ജോർജ്, രമേഷ് ഗിരിജ, സഫർ സനൽ, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം – മിഥുൻ മുകുന്ദൻ. ഛായാഗ്രഹണം – മധു നീലകണ്ഠൻ, അങ്കമാലി, കാലടി, ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പകൽ സംഭരിക്കും, രാത്രി വെളിച്ചമേകും! അണ്ടൂർക്കോണം സബ്സ്റ്റേഷനിൽ മന്ത്രി സണ്ണിജോസഫ് സന്ദർശിച്ചു

ഊർജ്ജമേഖലയിൽ വൻ കുതിച്ചുചാട്ടം: അണ്ടൂർക്കോണം ബാറ്ററി സ്റ്റോറേജ് പദ്ധതി നിർമ്മാണം വൈദ്യുതി...

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...
Telegram
WhatsApp