spot_imgspot_imgspot_img

തിരുവനന്തപുരത്ത് ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്

Date:

തിരുവനന്തപുരം: ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൃദ്ധനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ്. തിരുവനന്തപുരം കോവളത്താണ് സംഭവം. കോവളം നെടുമംപ്പറമ്പിൽ രാജേന്ദ്രനാണ് മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജീവിനെ പോലീസ് പിടികൂടി.

ഈ മാസം 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജേന്ദ്രനെ സഹോദരിയുടെ വീട്ടിലെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണം ആണെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്ന് വ്യക്തമായത്.

പോസ്റ്റുമോർട്ടത്തിൽ കഴുത്തിന് സംഭവിച്ച ഗുരുതര പരിക്കാണ് മരണകാരണമെന്ന് ഫൊറൻസിക് ഡോക്ടർ പൊലീസിനെ അറിയിച്ചു. ഇതേ തുടർന്നാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. രാജേന്ദ്രനും പ്രതിയായ രാജീവിന്‍റെ അമ്മയും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരം.

രാജീവിന്‍റെ അമ്മയ്ക്ക് മദ്യവിൽപ്പനയുണ്ടായിരുന്നു. മദ്യം വാങ്ങാൻ രാജേന്ദ്രൻ വീട്ടിൽ വരുമായിരുന്നു. അമ്മയും രാജേന്ദ്രനും തമ്മിലുള്ള ബന്ധത്തിൽ രാജീവ് അസ്വസ്ഥനായിരുന്നുവെന്നും രാജീവ് മൊഴി നൽകി. ആദ്യം കുറ്റസമ്മതം നടത്താത്ത പ്രതി തെളിവുകള്‍ നിരത്തിയപ്പോഴാണ് കുറ്റസമ്മതം നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിഎൻജി കണക്ഷനുള്ളവർ എൽപിജി സറണ്ടർ ചെയ്യണം

തിരുവനന്തപുരം: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭിച്ച ഉപഭോക്താക്കൾ തങ്ങളുടെ...

‘പോടാ പുല്ലേ പൊലീസേ’ വിളി; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ആർ ശ്രീലേഖയെ പ്രതി ചേർത്തു

തിരുവനന്തപുരം: ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന...

‘സംസ്ഥാനത്ത് അപ്രഖ്യാപിതലോഡ് ഷെഡ്ഡിംഗ് ഇല്ല’; മന്ത്രി കെ കൃഷ്ണൻ കുട്ടി

പാലക്കാട്: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡിംഗ് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ...

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...
Telegram
WhatsApp