spot_imgspot_imgspot_img

തിരുവനന്തപുരത്ത് കുളത്തിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ വയോധികനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് കുളത്തിലിറങ്ങി ആത്മഹത്യാഭീഷണി മുഴക്കിയ വയോധികനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. തിരുവനന്തപുരം പേരൂർക്കടയിലാണ് സംഭവം നടന്നത്. പേരൂർക്കട റാന്നി ലെയിൻ സ്വദേശിയാണ് ആത്മഹത്യചെയ്യുമെന്നു പറഞ്ഞ് വെള്ളത്തിലേക്ക് ഇറങ്ങിയത്‌.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. വഴയില റാന്നി ലൈനിലെ റാന്നി കുളത്തിലിറങ്ങിയാണ് ഇയാൾ ഭീഷണി മുഴക്കിയത്. പ്രദേശവാസികൾ ഇയാളെ അനുനയിപ്പിച്ച് കരയ്‌ക്കെത്തിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇയാൾ അതിനു വഴങ്ങിയിരുന്നില്ല. തുടർന്നാണ് നാട്ടുകാർ ഫയർ ഫോഴ്‌സിൽ വിവരമറിയിച്ചത്.

ഒരുമണിക്കൂറോളമാണ് ഇയാൾ വെള്ളത്തിൽ നിന്നത്. കുളത്തിൽ പായലും അടിഭാഗത്ത് ചളിയും ഉണ്ടായിരുന്നതിനാൽ തന്നെ ഇയാൾ ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും തളർന്ന് അവശനായിരുന്നു. തുടർന്ന് തിരുവനന്തപുരം യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സേന എത്തിയാണ് സുരക്ഷിതമായി ഇയാളെ കരയിലെത്തിച്ചത്.

ആത്മഹത്യശ്രമത്തിനുള്ള കാരണം വ്യക്തമല്ല. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്ന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാമ്പ് കടിയേറ്റാല്‍ ഉടന്‍ 108-ല്‍ വിൡുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ എത്തിക്കും; ഉഷ്ണ തരംഗത്തില്‍ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് ആളുകള്‍ മരിക്കുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ...

കുന്നത്തൂർ ജെ പ്രകാശിന്റെ കവിതാസമാഹാരം “നീർത്തുള്ളികൾ” പ്രകാശനം ചെയ്തു

തിരുവനന്തപുരം : പ്രശസ്ത കവിയും ഗാനരചയിതാവും ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന...

മുണ്ടത്തിക്കോട് ദുരന്തം; കരാറുകാരന്‍ സതീശനും മരിച്ചു; മരണം സ്ഥിരീകരിച്ച് ഡോക്ടര്‍മാര്‍

തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് സാമഗ്രി നിര്‍മാണശാലയിലുണ്ടായ ഭീകര സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ്...
Telegram
WhatsApp