spot_imgspot_imgspot_img

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തില്‍ എത്തും

Date:

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ദ്രൗപതി മുര്‍മു ഈ മാസം 22ന് കേരളത്തിലെത്തും. ഈ മാസം 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും. തുലാമാസ പൂജയുടെ അവസാന ദിനമാണു രാഷ്‌ട്രപതി സന്നിധാനത്തെത്തുന്നത്.

22ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തും. 22ന് ഉച്ചയ്ക്ക് നെടുമ്പാശേരിയില്‍ എത്തുന്ന രാഷ്ട്രപതി തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷമാകും വൈകീട്ടോടെ ശബരിമലയില്‍ ദര്‍ശനത്തിനെത്തുക. ദർശനം നടത്തി അന്നു തന്നെ മലയിറങ്ങുന്ന രാഷ്‌ട്രപതി രാത്രി തിരുവനന്തപുരത്തെത്തും.

സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിലയിരുത്തലുകളിലേക്കുമുള്ള നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. ഒക്ടോബര്‍ 16 മുതലാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ആഗോള അയ്യപ്പ സംഗമ വേദിയില്‍ തന്നെ രാഷ്ട്രപതി ശബരിമല ദര്‍ശനത്തിനെത്തുമെന്ന് മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp