spot_imgspot_imgspot_img

സമൂഹത്തിനു മാതൃകയായി പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

Date:

തിരുവനന്തപുരം: സമൂഹത്തിനു മാതൃകയായി പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും. പെരുമാതുറ അൽഫജ്ർ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് വ്യത്യസ്തമായ പരിപാടിയാണ് ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് ഇന്ന് സംഘടിപ്പിച്ചത്. കുട്ടികൾ നേരിട്ട് തന്നെയാണ് ഭക്ഷണ പൊതികൾ വിതരണം ചെയ്തത്.

വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ അംഗങ്ങളും ചേർന്ന് തയ്യാറാക്കിയ ഭക്ഷണപ്പൊതികൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിതരണം ചെയ്തു. കുട്ടികളിൽ സാമൂഹിക സേവനം മനോഭാവവും സഹജീവികളോട് കരുണ വളർത്തുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കും എന്ന് പ്രിൻസിപ്പൽ സജീന.എ അഭിപ്രായപ്പെട്ടു. കെ.ജി ഹെഡ് ഗംഗ, സ്കൂൾ ഫിനാൻസ് ഓഫീസർ സജിത്ത് ഹസൻ, അധ്യാപിക നബീല നസ്റിൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു. വ്ളാത്താങ്കര സ്വദേശി എം.എൽ. അൽമ...

കടുത്ത ചൂടിനെ മറിക്കടന്ന്‌ പൂരനഗരിയിൽ ജനസാഗരം; തൃശൂരിൽ പൂരം കൊട്ടിക്കയറുന്നു

തൃശ്ശൂർ: കടുത്ത ചൂടിനെ മറിക്കടന്ന്‌ തൃശ്ശൂരിൽ പൂരാവേശം. മുണ്ടത്തിക്കോട് വെടിക്കെട്ട് പുര...

ഡൽഹിയിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു; ആറു പേര്‍ക്ക് പരിക്ക്

ഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് തീപിടിച്ചു. സ്വിസ് എയർ...

പ്രശസ്ത ഫോട്ടോഗ്രാഫര്‍ രഘു റായ് അന്തരിച്ചു

ഡൽഹി: പ്രസിദ്ധനായ ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് രഘു റായ് (83) അന്തരിച്ചു....
Telegram
WhatsApp