
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറിൽ കാട്ടുപന്നി ആക്രമണം. നെയ്യാർ വൈൽഡ് ലൈഫ് സാങ്ച്വറി ജീവനക്കാരെ കാട്ടുപന്നി ആക്രമിച്ചു. കോട്ടൂര്‍ സെഷനിലെ ബീറ്റ് ഫോറസ്റ്റ് അസിസ്റ്റന്റ് രാജേന്ദ്രന്‍ കാണി ജീവനക്കാരായ ഷൈജു സതീശന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി 7.30 ഓടെ ആയിരുന്നു സംഭവം. ഇവര്‍ക്ക് തലയിലും കൈയിലും വയറിലും പരിക്കേറ്റു. ഡ്യൂട്ടിക്കിടയിൽ ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു ആക്രമണം നടന്നത്. ഇരുവരും സഞ്ചരിച്ച ബൈക്കിൽ കാട്ടുപന്നി ഇടിക്കുക്കുകയും ബൈക്ക് മറിഞ്ഞുവീണ് ഇരുവർക്കും പരിക്കേൽക്കുകയുമായിരുന്നു.







