spot_imgspot_imgspot_img

തിരുവനന്തപുരം എസ്എപി ക‍്യാംപിൽ പൊലീസ് ട്രെയിനി തൂങ്ങി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

Date:

തിരുവനന്തപുരം: പട്ടികവർഗ വിഭാഗക്കാരനായ പൊലീസ് ട്രെയിനിയെ പേരൂർക്കട എസ്.എ.പി. ക്യാമ്പിലെ ബാരക്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ.  അമ്മയുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകി.
 സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദ്ദേശം നൽകിയത്. ആനന്ദിന്‍റെ അമ്മ ചന്ദ്രിക സമർപ്പിച്ച പരാതിയിലാണ് മനുഷ‍്യാവകാശ കമ്മിഷന്‍റെ ഉത്തരവ്. ആനന്ദിന്റെ മരണത്തിലെ ദുരൂഹത ചൂണ്ടിക്കാണിച്ചാണ് അമ്മ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.
ട്രെയിനിംഗ് ഉദ്യോഗസ്ഥർ മകനെ ചീത്ത പറയുകയും ജാതിപേര് പറഞ്ഞ് അധിക്ഷേപിക്കുകയും ചെയ്തതതായി അമ്മ പരാതിയിൽ പറഞ്ഞു. വിതുര സ്വദേശിയായ ആനന്ദിനെയായിരുന്നു സെപ്റ്റംബർ 18ന് പേരൂർക്കട എസ്എപി ക‍്യാംപിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആനന്ദിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അന്ന് തന്നെ കുടുംബം രംഗത്തെത്തിയിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മന്ത്രിയുടെ മിന്നൽ ഇടപെടൽ: കുളങ്ങൾക്ക് ശാപമോഷം

കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ വിശ്വാസ സമൂഹത്തിന്റെയും നീണ്ട നാളത്തെ ആവശ്യമായിരുന്നു തോന്നൽ...

അലൻ ഫെൽഡ്മാൻ സ്‌കൂൾ മാനേജ്‌മെന്റ് ഫെസ്റ്റ് സംഘടിപ്പിച്ചു

കഴക്കൂട്ടം: കഴക്കൂട്ടം അലൻ ഫെൽഡ്മാൻ പബ്ലിക് സ്‌കൂൾ സംഘടിപ്പിച്ച ആറാമത് മാനേജ്‌മെന്റ്...

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി

കഠിനംകുളത്ത്  ​എം.ഡി.എം.എയുമായി പിടിലായ പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു; തിരിച്ചിൽ ഊർജ്ജിതമാക്കി   കഴക്കൂട്ടം: കഠിനംകുളത്ത്...

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ

സ്വാതന്ത്ര്യദിനാഘോഷം: ഓഗസ്റ്റ് 14-ന് നിശാഗന്ധിയിൽ തിരുവനന്തപുരം: കേരള ഗാന്ധിസ്മാരക നിധിയുടെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ്...
Telegram
WhatsApp