spot_imgspot_imgspot_img

തിരുവനന്തപുരം കരമനയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പിടിയില്‍

Date:

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരമന ഇടഗ്രാമം സ്വദേശി ഷിജോയാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കഴുത്തിനോടു ചേര്‍ന്നാണ് ഷിജോക്ക് കുത്തേറ്റത്.

രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഷിജോക്ക് പുറമെ ജിജോ എന്നയാൾക്കും കുത്തേറ്റു. ജിജോയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കരമന സ്വദേശി അജീഷാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

കൊലപാതകം നടന്ന വീട്ടിലെ താമസക്കാരനായ അജയന്റെ സഹോദരിയുടെ ഭര്‍ത്താവാണ് പിടിയിലായ അജീഷ്. ഇന്നലെ വൈകിട്ട് അജയന്‍റെ ഭാര്യാസഹോദരനൊപ്പമാണ് ഷിജോയും ജിജോയും ഈ വീട്ടിലേക്ക് എത്തുന്നത്. ഇവര്‍ തമ്മിലേക്കുള്ള വാക്ക് തര്‍ക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതേസമയം പ്രതി പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടില്ലെന്ന് വിവരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp