spot_imgspot_imgspot_img

പ്രഥമ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ലേഖകൻ സജാദ് ഷാജഹാന്

Date:

തിരുവനന്തപുരം: മലയാള മനോരമ പോത്തൻകോട് പ്രാദേശിക ലേഖകനായിരിക്കേ അകാലത്തിൽ നമ്മെ വിട്ടു പോയ മാധ്യമപ്രവർത്തകൻ ജി.നന്ദകുമാറിൻ്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ ജി.നന്ദകുമാർ സ്മാരക പുരസ്കാരം മാധ്യമം ദിനപത്രത്തിൻ്റെ പ്രാദേശിക ലേഖകനായ സജാദ് ഷാജഹാന്.

കൊയ്ത്തൂർക്കോണം ബ്രദേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുരസ്‌കാരം നൽകുന്നത്. നവംബർ 2 ഞായറാഴ്ച വൈകുന്നേരം കൊയ്ത്തൂർക്കോണത്ത് നടക്കുന്ന മൂന്നാം വിദ്യാഭ്യാസ അവാർഡ് സംഗമത്തിൽ വച്ച് അവാർഡ് വിതരണം ചെയ്യും. പ്രശാന്തൻ കാണി ഐ.പി.എസ് പുരസ്കാരം നൽകുമെന്ന് ഗ്രൂപ്പ് അഡ്മിൻമാരായ പിരപ്പൻകോട് ശ്യാംകുമാർ, എം.എ.ഉറൂബ്, സച്ചിത്.CS, കൊയ്ത്തൂർക്കോണം സുജി, സുനിൽ കൊയ്ത്തൂർക്കോണം, അസ്ഹർ, അൻഷാദ് തെറ്റിച്ചിറ എന്നിവർ അറിയിച്ചു.

ചടങ്ങിൽ ഗ്രൂപ്പ് അംഗവും കവിയും, അധ്യാപകനുമായ ആനന്ദക്കുട്ടൻ മുരളീധരൻ്റെ പുസ്തകമായ കൈത്തിരിയുടെ പ്രകാശനം പ്രശസ്ത നാടകകൃത്തും ഗാന രചയിതാവുമായ മുഹാദ് വെമ്പായം നിർവ്വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരത്ത് അടച്ചിട്ട വീട്ടിൽ വൻ മോഷണം; 12 പവൻ സ്വർണം കവർന്നു

കണിയാപുരം: കണിയാപുരം നമ്പ്യാർകുളം സ്വദേശി താഹിറിൻ്റെ വീട്ടിൽ മോഷണം. വീട്ടുകാർ ചടങ്ങിൽ...

കഴക്കൂട്ടത്ത് 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

കഴക്കൂട്ടത്ത് വൻ പുകയില വേട്ട: 25 ചാക്ക് നിരോധിത ഉൽപ്പന്നങ്ങളുമായി യുവാവ്...

തിരുവനന്തപുരത്ത് സ്കൂൾ കെട്ടിടം തകർന്നു വീണു

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നു വീണു. അട്ടക്കുളങ്ങര സെൻട്രൽ...

കഴക്കൂട്ടം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: കഴക്കൂട്ടം ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈ സ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ...
Telegram
WhatsApp