spot_imgspot_imgspot_img

അതിദരിദ്രരെ കണ്ടെത്തിയ പഠന റിപ്പോർട്ട് സർക്കാർ പുറത്ത് വിടണം; റസാഖ് പാലേരി

Date:

തിരുവനന്തപുരം: നവംബർ ഒന്നിന് അതിദാരിദ്ര മുക്ത കേരളം പ്രഖ്യാപിച്ച ഇടതുപക്ഷ സർക്കാർ സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തിയ ആധികാരിക പഠന റിപ്പോർട്ട് പുറത്തുവിടണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി. സംസ്ഥാന മന്ത്രി തന്നെ കേരളത്തിലെ അതിദരിദ്രരുടെ എണ്ണം 5,91,194 ആണെന്ന് രേഖാമൂലം വ്യക്തമാക്കിയിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മാത്രം നടന്ന നിയമസഭ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇത് മറച്ചുവെച്ചുകൊണ്ട് കേരളത്തിൽ ഇപ്പോൾ 64,006 അതി ദരിദ്രർ മാത്രമാണുള്ളതെന്ന യുക്തിരഹിതമായ കണക്കാണ് സംസ്ഥാന സർക്കാർ ജനങ്ങളോട് പങ്കുവയ്ക്കുന്നത്. ഈ കണക്ക് രൂപപ്പെടുത്തിയതിന്റെ മാനദണ്ഡം വിശദീകരിക്കാൻ സർക്കാർ തയ്യാറാകണം.

5,91,000 -ലധികം ജനങ്ങളാണ് കേരളത്തിലെ മഞ്ഞ റേഷൻ കാർഡിന് അർഹരായ അന്ത്യോദയ, അന്ന യോജന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആദിവാസി മേഖലയിൽ 1,16,000 – ലധികം വരുന്ന ജനവിഭാഗം അതിദാരിദ്ര അവസ്ഥയിൽ നിന്ന് മുക്തമാകുന്നത് എങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണം.

2020-ലെ കണക്ക് പ്രകാരം ലൈഫ് മിഷനിൽ അപേക്ഷ നൽകിയ 3.46 ലക്ഷത്തോളം കുടുംബങ്ങൾക്ക് ഇതുവരെയും വീട് ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന നിരവധി ജനവിഭാഗങ്ങൾ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. ഇവരുടെ ജീവിതാവസ്ഥയിൽ പുരോഗതി ഉണ്ടാക്കാൻ കഴിയാതെ അതിദരിദ്ര മുക്തമാണ് കേരളം എന്ന പ്രഖ്യാപനം തികച്ചും വസ്തുതാ വിരുദ്ധമാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് നടത്തുന്ന ഇത്തരം വ്യാജ പ്രഖ്യാപനങ്ങൾ ജനങ്ങളെ കബളിപ്പിക്കലാണെന്ന് റസാഖ് പാലേരി പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp