spot_imgspot_imgspot_img

സംസ്ഥാന ഉജ്ജ്വല ബാല്യം പുരസ്കാരം നേടി ദിബി ബിജേഷ്

Date:

തിരുവനന്തപുരം: പല മേഖലകളിലുള്ള കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് നൽകി വരുന്ന ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് ദിവി ബിജേഷും അർഹയായി.ചുരുങ്ങിയ കാലകൊണ്ട് അന്താരാഷ്ട മത്സരങ്ങളിൽ അടക്കം പങ്കെടുക്കുകയും ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ കേരളത്തിൽ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ കൊച്ചു മിടുക്കിയാണ് ദിവി ബിജേഷ്. 2024-ൽ അണ്ടർ 10 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്റ്റാൻഡേർഡ്, ബ്ലിറ്റ്സ് ചെസിൽ ലോക റാങ്കിൽ മൂന്നാം സ്ഥാനം നേടിയിരുന്ന ദിവി ബിജേഷ് കാര്യവട്ടം സ്വദേശിയും ‌ടെക്നോപാർക്ക് ജീവനകാരായ ബിജേഷിന്റെ പ്രഭയുടെയും മകളാണ്.

കഴിഞ്ഞ വർഷം നടന്ന ഏഷ്യൻ സ്കൂൾന് ചെസ് ചാമ്പ്യൻഷിപ്പിൽ ദിവി ഇരട്ട സ്വർണ്ണം നേടുകയുണ്ടായി.  അണ്ടർ 9 വിഭാഗത്തിൽ രണ്ട് തരം ടൂർണമെൻറുകളിൽ നിന്നും രണ്ട് സ്വർണ്ണം നേടി. കോമൺവെൽത്ത് ചെസിൽ റാപ്പിസ് വിഭാഗത്തിൽ സ്വർണ്ണവും വെസ്റ്റേൺ ഏഷ്യ യൂത്ത് ചെസിൽ സ്വർണ്ണവും നേടിയ ദിവി ഏഷ്യൻ സ്കൂൾ സ് ചെമ്പ്യൻഷിപ്പിൽ ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ മെഡൽ നേടിയ നേട്ടവും,​ വേൾഡ് കേഡറ്റ് കപ്പ് കിരീടം നേടുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ അണ്ടർ പെൺകുട്ടി എന്ന പദവിയും ദിവിയ്ക്കുണ്ട്.

ദേശിയ സംസ്ഥാന തലത്തിൽ നിന്നുള്ള വിവിധ മത്സരങ്ങളിൽ സ്വർണ്ണ മെഡൽ നേട്ടത്തിനുടമയാണ് ദിവി. കഴക്കൂട്ടം അലൻഫെൽഡുമാൻ പബ്ളിക്ക് സ്കൂളിലെ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനിയായ ദിവിബിജേഷ് ഏഴാം വയസു മുതലാണ് ചെസ് പഠനം ആരംഭിച്ചത്. ഇതേ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയും ചെസ് കളിക്കാരനുമായ ദേവന്ദൻ സഹോദരനാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp