spot_imgspot_imgspot_img

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി

Date:

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ പതിനാറുകാരനെ കാണാനില്ലെന്ന് പരാതി. കൊല്ലം അയത്തില്‍ സ്വദേശി മുഹമ്മദ് സഹദിനെയാണ് കാണാതായത്. ഈ മാസം 2ാം തീയതി മുതല്‍ കാണാതായത്. വെഞ്ഞാറമൂട് ഖുത്തബുല്‍ ആലം ദറസില്‍ നിന്നാണ് സഹദിനെ കാണാതായത്.

സഹദ് മദ്രസ പഠനത്തിനായി വെഞ്ഞാറമൂടിൽ എത്തിയതാണ്. ഉസ്താദ് തല്ലിയതിന് പിന്നാലെയാണ് ദറസില്‍ നിന്നും കുട്ടി വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയത്. എന്നാൽ കുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. കുട്ടിയെ കാണാതായ വിവരം കൃത്യസമയത്ത് പൊലീസിനെ അറിയിക്കാതെ മദ്രാസാധ്യാപകന്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

മുഹമ്മദ് സഹദിനായി പൊലീസും ബന്ധുക്കളും തിരച്ചിൽ തുടരുകയാണ്. മുഹമ്മദ് സഹദിനെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 1800 425 2025 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp