
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബസിന്റെ വാതിലില്‍ കുടുങ്ങി വിദ്യാര്‍ത്ഥിയുടെ കൈവിരലൊടിഞ്ഞു. കോവളത്താണ് സംഭവം നടന്നത്. ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥി കര്‍ത്തിക്കി(12)നാണ് പരിക്കേറ്റത്.
പ്രൈവറ്റ് ബസ്സില്‍ വച്ചാണ് അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ കോവളം ജംഗ്ഷനിലായിരുന്നു സംഭവം. ബസിൽ കയറുന്നതിനിടെ യാത്രികരിലൊരാള്‍ അശ്രദ്ധമായി വാതില്‍ വലിച്ചടയ്ക്കുകയായിരുന്നു. വാതിലിനിടയില്‍ ഞെരിഞ്ഞമര്‍ന്ന് കുട്ടിയുടെ വലതുകൈയിലെ ചൂണ്ടുവിരലാണ് ഒടിഞ്ഞത്.
ജംഗ്ഷനുസമീപത്തെ സെന്ററിലെ ട്യൂഷനുശേഷം സഹോദരിയ്ക്കൊപ്പം വാഴമുട്ടത്തുള്ള വീട്ടിലേക്കു പോകുന്നതിന് ബസിൽ കയറുമ്പോഴായിരുന്നു കുട്ടിക്ക് അപകടമുണ്ടായത്.







