
തിരുവനന്തപുരം: ബിജെപി സ്ഥാനാര്ത്ഥിയുടെ വീടിന് തീയിടാന് ശ്രമം. തിരുവനന്തപുരം ചിറയിന്കീഴിലാണ് സംഭവം. ഇന്നലെ ഒരു മണിയോടെയാണ് സംഭവം നടന്നത്.
ബിജെപി സ്ഥാനാര്ത്ഥി ടിന്റു ജി വിജയന്റെ വീടിനാണ് തീയിടാൻ ശ്രമിച്ചത്. ഹെല്മറ്റും റെയിന് കോട്ടും ധരിച്ച് എത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. ജനലിനുള്ളിലൂടെ തീ കത്തിച്ച് ഇടുകയായിരുന്നു.
ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. വീട്ടുകാർ ഉണർന്നതോടെ സംഘം ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമണം നടത്തിയവരെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.







