spot_imgspot_imgspot_img

വീരമണികണ്ഠൻ 3D ചിത്രം ആരംഭിച്ചു

Date:

വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം ചെയ്യുന്ന “വീരമണികണ്ഠൻ ” എന്ന 3D ചലച്ചിത്രത്തിന്റെ പൂജാ സ്വിച്ച് ഓൺ കർമ്മം, എരുമേലി ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ വച്ച് നടന്നു. ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരും, ബന്ധുമിത്രാദികളും, ദേവസ്വം ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.

കേരള സംസ്ഥാനത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും, സംസ്ഥാന അവാർഡ് ജേതാവും, ഗാന രചയിതാവുമായ കെ ജയകുമാർ ഐ. എ.എസ്. ആണ് ഈ ചിത്രത്തിനു വേണ്ടി തിരക്കഥയൊരുക്കുന്നത്. വീരമണികണ്ഠൻ ശബരിമല ശ്രീ അയ്യപ്പന്റെ ചരിത്രകഥയാണ് പറയുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, തുടങ്ങിയ ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ , വിവിധ ഭാഷകളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അണിനിരക്കുന്നു. മണ്ഡലകാലത്ത് ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു. ശബരിമല, പമ്പ,നിലയ്ക്കൽ, സത്രം, എരുമേലി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത്

കണിയാപുരം സ്വദേശി ദുബായിൽ മരിച്ചു; അഞ്ചാം നാളിലാണ് വിവരമറിയുന്നത് കണിയാപുരം: കണിയാപുരം മുസ്ലിം...

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​

അണ്ടൂർക്കോണത്ത് ഓണം വാരാഘോഷം 24 മുതൽ ആനതാഴ്‌ചിറയിൽ ​ കഴക്കൂട്ടം: അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിന്റെ...

കഴക്കൂട്ടം – ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം

കഴക്കൂട്ടം - ചാക്ക ഗതാഗതക്കുരുക്കിന് പരിഹാരം വേണം: വി. മുരളീധരൻ നിതിൻ...

യൂബർ കാറുമായി കടന്നു കളഞ്ഞു

കഠിനംകുളത്ത് ഡ്രൈവർ ചായ കുടിക്കാൻ ഇറങ്ങിയ സമയം യൂബർ കാറുമായി കുപ്രസിദ്ധ...
Telegram
WhatsApp